കോട്ടയം: ഇയാളെ കണ്ടാൽ ഉടൻ പോലീസിൽ അറിയിക്കുക. അതിരമ്പുഴ സ്വദേശിക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഈ ഫോട്ടോയിൽ കാണുന്ന അതിരമ്പുഴ കോട്ടമുറി, പ്രിയദർശിനി കോളനി ഭാഗത്ത് തോട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (27) എന്നയാൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കോട്ടമുറി ഭാഗത്തുള്ള ഷാപ്പിന് മുൻവശം മീൻതട്ട് വയ്ക്കാൻ ഷാപ്പ് മാനേജർ സമ്മതിക്കാത്തതിനുള്ള വിരോധം നിമിത്തം ഷാപ്പിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ക്രൈം 1796/2023 കേസിലെ മുഖ്യ പ്രതിയാണ്.
വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കുക.
- 9497987075, SHO, ഏറ്റുമാനൂർ
- 9497980318, SI ഏറ്റുമാനൂർ
- 0481 2535517, ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.