വിദേശത്തു മരിച്ചത് 400 അധികം ഇന്ത്യൻ വിദ്യാർഥികൾ; കാനഡയിൽ 91; അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കും : കേന്ദ്രമന്ത്രി വി മുരളീധരൻ

2018 മുതൽ ഇതുവരെയുള്ള അഞ്ചു വർഷത്തിനിടെ വിദേശത്ത് വെച്ച് 403 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചെന്ന് കേന്ദ്രസർക്കാർ. 

എന്തുകൊണ്ടാണ് ഇത്രയേറെ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്ത് മരിക്കുന്നത് ?

. ഇന്ത്യയിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ട് എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇതിന് മറുപടി നൽകി.

2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ, യുകെയിൽ ഇന്ത്യക്കാരായ 48 വിദ്യാർത്ഥികളും, റഷ്യയിൽ 40 ഇന്ത്യൻ വിദ്യാർത്ഥികളും, യുണൈറ്റഡ് സ്റ്റേറ്റ്സിൽ 36 പേരും, ഓസ്‌ട്രേലിയയിൽ 35 ഉം, യുക്രെയ്നിൽ 21 ഇന്ത്യൻ വിദ്യാർത്ഥികളും, ജർമനിയിൽ 20 ഉം, സൈപ്രസിൽ 14 ഉം, ഇറ്റലിയിലും ഫിലിപ്പീൻസിലും പത്തും ഇന്ത്യൻ വിദ്യാർത്ഥികളാണ് വിവിധ കാരണങ്ങളാൽ മരിച്ചത്.  

34 രാജ്യങ്ങളിൽ നിന്നുള്ള കണക്കാണിത്. ഇതിൽ സ്വാഭാവിക മരണങ്ങളും അപകടങ്ങളും എല്ലാം ഉൾപ്പെടും. ഏറ്റവും കൂടുതൽ പേർ മരിച്ചത് കാനഡയിലാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പതിവായി വിദേശത്തെ കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു.

 ‘‘വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ കേന്ദ്രസർക്കാരിന്റെ മുൻ‌ഗണനകളിൽ ഒന്നാണ്," വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്രം പ്രതിബദ്ധരാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് പരിഹരിക്കുമെന്നും ഭാവിയിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് അടിയന്തര വൈദ്യസഹായം, ബോർഡിംഗ്, ആവശ്യമുള്ളപ്പോൾ താമസം എന്നിവ ഉൾപ്പെടെയുള്ള സഹായം കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ, ആ സംഭവം ശരിയായ രീതിയിൽ അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യത്തെ അധികൃതരുമായി ചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !