കൊല്ലം: ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കാൻ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ..? എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളം ഇന്നുവരെ കാണാത്ത ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കാൻ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ എന്നും, ഒരു പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാന്‍ താങ്കള്‍ യോഗ്യനാണോ എന്ന ചോദ്യമാണ് കേരളം ആവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നവകേരള സദസില്‍ വെച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്ന അതിക്രമത്തിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം
ഭരണഘടനാ പദവിയിരിക്കുന്നവരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ വേണ്ടി കേന്ദ്രം ശ്രമിക്കുമ്പോള്‍ ഇവിടെ ബിജെപിയുടെ ബി ടീമായി അതിന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് നാണമുണ്ടോ..?
'ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഒരു യുവജന സംഘടനയെ വ്യാജ ഐ ഡി കാര്‍ഡ് ഉണ്ടാക്കാന്‍ അതിനുള്ള എല്ലാ സൗകര്യങ്ങളുെ ചെയ്തുകൊടുത്ത് അക്രമം അഴിച്ചുവിട്ട് ചീമുട്ടയേറും ഷൂസേറും ചാവേര്‍ സമരവും ബസിന്റെ മുന്നിലുള്ള ആത്മഹത്യാ ശ്രമസമരവും നടത്തിക്കാന്‍ കേരളം ഇന്നുവരെ കാണാത്ത ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിന് നാണമുണ്ടോ ആ കസേരയിലിരിക്കാന്‍ , ഈ ചോദ്യമാണ് കേരളം ചോദിക്കുന്നത്.
പ്രതിപക്ഷ നേതാവ് കണ്ണാടിയില്‍ നേക്കിയാല്‍ നാണം കൊണ്ട് ലജ്ജിച്ച് തലകുനിക്കും
നാണത്തിന് കയ്യും കാലും ജീവനും ഉണ്ടെങ്കില്‍ പറയും ഞാന്‍ പിറകിലാണ്. ഇദ്ദേഹം മുന്നില്‍ നടക്കട്ടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.