കൊല്ലം: ഉമ്മൻ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് എല്‍ഡിഎഫ് ഗണേഷിന് മന്ത്രിസ്ഥാനം നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ്.
യേശുവിനെ 30 വെള്ളികാശിന് യൂദാസ് ഒറ്റിക്കൊടുത്തതിന് സമാനമാണ് ഉമ്മൻ ചാണ്ടിയോട് ഗണേഷ് ചെയ്തത്. അഭിനവ യൂദാസാണ് ഗണേഷ് എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി.
ഗണേഷിന്റെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് സരിതയുടെ കത്തില്‍ തിരുകികയറ്റിയതില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ജനാധിപത്യ വിരുദ്ധനെ മന്ത്രിയായി ചുമക്കേണ്ടത് കേരള പൊതുസമൂഹത്തിന് നാണക്കേടാണന്നും എല്‍.ഡി.എഫി.ന്റെ ഗതികേടാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിഷേധ സമരം എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്നാ അര്‍ഷാദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ആദര്‍ശ് ഭാര്ഗവൻ, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവില്‍, ഷാഫി ചെമ്മാത്ത്, ഹര്‍ഷാദ് മുതിരപ്പറമ്ബ്,ഷാജി പള്ളിത്തോട്ടം,
ഷിബു കടവൂര്‍, നിഷാദ് അസീസ്, മാഹിൻ കരുവാ, അര്ജുൻ ഉളിയക്കോവില്‍, നസ്മല്‍ കലത്തിക്കാട്, ഗോകുല്‍ കടപ്പാക്കട, ഫവാസ് പള്ളിമുക്ക്, പ്രശാന്ത് ബീച്, ഷെഫീഖ് റോക്കി, ശരീഫ് ,മഹേഷ് മനു, സെയ്ദലി. തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.