തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷം. ഗൺമാനും എസ്കോർട്ടിലുള്ള പൊലീസുകാർക്കും അധിക സുരക്ഷ.
മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപിന്റെ വീട്ടിലേക്ക് ഇന്ന് വൈകുന്നേരം യൂത്ത് കോൺഗ്രസ് മാർച്ച് നടന്നു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതെ പ്രവർത്തകർ, കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടി. ബാരിക്കേഡ് തകർക്കാനും പൊലീസിന് നേരെയും കടുത്ത സംഘർഷം രൂപം കൊണ്ടു.
'ജീവൻ രക്ഷാപ്രവർത്തനമെന്ന' മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സമക്കാരെ വളഞ്ഞിട്ട് തല്ലുന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
മന്ത്രിസഭയുടെ ബസിന് നേരെ കരിങ്കൊടി കാട്ടുന്നവരെ പൊലീസും സി പി എം പ്രവർത്തകരും ചേർന്ന് കൈകാര്യം ചെയ്യുന്നത് നവകേരള സദസ്സിന്റെ തുടക്കം മുതൽ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നാല് സുരക്ഷാഉദ്യോഗസ്ഥരാണ് ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ഇവർക്കെതിരെ ആക്രമണസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷഏർപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ടിലുള്ള പൊലീസുകാരുടെയും വീടുകൾക്ക് അധിക സുരക്ഷ. നവ കേരള സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എക്സോട്ടിലുള്ള പൊലീസുകാരൻ സന്ദീപിന്റെയും വീട്ടിൽ പൊലീസ് കാവൽ. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയൊരുക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ യാത്രയുടെ കോ ഓർഡിനേഷൻ ചുമതല മാത്രമുള്ള ഗൺമാൻ, ക്രമസമാധാന പ്രശ്നത്തിൽ ഇടപെട്ടത് പൊലീസ് സേനയിലും ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ എക്സോട്ട് പൊലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘം ചേർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.