കൊല്ലത്ത് നവകേരള സദസ്സിന്‍റെ വിളംബര ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് സര്‍ക്കുലര്‍,

കൊല്ലം: കൊല്ലം ചിതറയില്‍ നവകേരള സദസ്സിന്‍റെ പഞ്ചായത്ത് തല വിളംബര ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സര്‍ക്കുലര്‍.സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്‍റ് എം.എസ് മുരളിയുടേതാണ് സര്‍ക്കുലര്‍. അധ്യാപകരും അനധ്യാപകരും എൻ.സി.സി, എൻ.എസ്.എസ്, ജെ.ആര്‍.സി , എസ്.പി.സി വോളണ്ടിയര്‍മാരും പിടിഎ ഭാരവാഹികളും പങ്കെടുക്കണമെന്നാണ് സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറിന്‍റെ ഉള്ളടക്കം.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുള്ളിക്കാട് ജംഗ്ഷനില്‍ നിന്ന് ചിതറ ജംഗ്ഷനിലേക്കാണ് വിളംബര ഘോഷയാത്ര. സര്‍ക്കുലറിന് നിര്‍ബന്ധിത സ്വഭാവമില്ലെന്നാണ് എം.എസ് മുരളിയുടെ വിശദീകരണം.

അതേസമയം കൊല്ലം കടക്കല്‍ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സ് വേദി മാറ്റി. ചടയമംഗലം നിയോജക മണ്ഡലത്തിലെ ചക്കുവള്ളിയിലെ വേദിസംബന്ധിച്ച്‌ ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തില്‍ ആണ് വേദി മാറ്റുന്നത്. 

കടയ്ക്കല്‍ ക്ഷേത്രത്തില്‍ വേദിയാക്കിയതിനു എതിരെയുള്ള കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കടയ്ക്കല്‍ ബസ് സ്റ്റാൻഡിലാകും പുതിയ വേദി. 20 ന് ആണ് കടക്കലില്‍ നവകേരള സദസ്സ് നടക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്‍റെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. 

രാവിലെ 11 മണിക്ക് കായംകുളം മണ്ഡലത്തിലും ഉച്ചക്ക് മാവേലിക്കരയിലും വൈകിട്ട് ചെങ്ങന്നൂരിലും നവകേരള സദസ്സ് നടക്കും. ഇതോടെ ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിക്കും. വൈകിട്ട് ആറു മണിക്ക് തിരുവല്ല മണ്ഡലത്തിലാണ് പത്തനംതിട്ടയിലെ ആദ്യ പരിപാടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !