മസ്കറ്റ്: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സജാഗ്’ 3 ദിവസത്തെ ഗുഡ് വിൽ സന്ദർശനത്തിനായി നവംബർ 29 ന് ഒമാനിലെ പോർട്ട് സുൽത്താൻ ഖാബൂസിൽ പ്രവേശിച്ചു.
ദീർഘകാല നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും റോയൽ ഒമാൻ പോലീസ് കോസ്റ്റ് ഗാർഡുമായുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി കപ്പൽ പശ്ചിമേഷ്യയിലേക്ക് വിദേശ സന്ദർശനത്തിലാണ് . സമുദ്ര സഹകരണം വർധിപ്പിക്കുക, നയതന്ത്രബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് മുന്നോട്ടവെക്കുന്നത്.
ഓൺബോർഡ് പരിശീലനം, ബോർഡ് സെർച്ച് ആൻഡ് സീസർ, എന്നിവ സന്ദർശന വേളയിൽ നടക്കും. കൂടാതെ പ്രഭാഷണങ്ങൾ, മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ,സംയുക്ത യോഗ സെഷനുകൾ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്യുന്നത്.@IndiaCoastGuard Ship Sajag entered Port Sultan Qaboos, #Muscat #Oman on 29 Nov for 03 days goodwill visit. The ship is on an overseas deployment to West Asia to strengthen Long-standing diplomatic ties and enhance maritime cooperation with the Royal Oman Police Coast Guard. pic.twitter.com/13QQVeWsbM
— Indian Coast Guard (@IndiaCoastGuard) November 29, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.