ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് വീട്ടുകാരുടെ നിര്‍ദേശപ്രകാരമെന്ന് പീരുമേട് എം.എല്‍.എ വാഴൂര്‍ സോമൻ.
'ചെറിയ കുട്ടികള്‍ മരിച്ചാല്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനോട് താല്പര്യമില്ലാത്തവരാണ് ഇവിടെയുള്ളവര്‍. ഇതൊരു അപകടമരണമായിരിക്കുമെന്നാണ് മാതാപിതാക്കള്‍ ആദ്യം ചിന്തിച്ചത്. പോസ്റ്റ് മോര്‍ട്ടം ഇല്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമോ എന്ന് മാതാപിതാക്കള്‍ എന്നോട് ചോദിച്ചിരുന്നു.
ഞാനാ അഭിപ്രായം പൊലീസുമായി പങ്കുവെച്ചപ്പോഴാണ് മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും പറയുന്നത്. പൊലീസ് പറഞ്ഞതിനോട് പൂര്‍ണമായും അംഗീകരിക്കുകയും ചെയ്തു.'.. വാഴൂര്‍ സോമൻ പറഞ്ഞു.കാര്യമറിയാതെ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസുകാരോട് പരമ പുച്ഛമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വണ്ടിപ്പെരിയാര്‍ ബലാത്സംഗക്കേസില്‍ വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: സുനില്‍ മഹേശ്വരൻപിള്ള പറഞ്ഞു. സാക്ഷിമൊഴികളിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു.പ്രോസിക്യൂഷൻ പറഞ്ഞ ചില കാര്യങ്ങള്‍ വിധിയില്‍ ഇല്ല.
അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന പരാമര്‍ശം ശരിയല്ല. പൊലീസ് കൃത്യ സമയത്ത് സ്ഥലത്ത് എത്തിയിരുന്നു.ഏറ്റവും അടുത്ത ദിവസം തന്നെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
വണ്ടിപ്പെരിയാര്‍ കേസിലെ വിധി ഗൗരവായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിധി സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല. അനുമാനങ്ങള്‍ വേണ്ടതില്ലെന്നും പരിശോധിച്ച് നിഗമനത്തിലെത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.