കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ സമർപ്പിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി.
2018 ജനുവരി 9നും ഡിസംബർ 13നുമാണ് മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായി ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.
മെമ്മറി കാർഡ് അനധികൃതമായി ആരോ പരിശോധിച്ചതിനാൽ ഹാഷ് വാല്യു മാറിയതായി ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് വിധി.
ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്. ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ തന്‍റെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹർജി സമർപ്പിച്ചത്. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹർജി തള്ളണമെന്നും കേസിലെ പ്രതിയായ നടൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി മുഖവിലക്കെടുത്തില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.