മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് 12-)o വാർഡിലെ മടുക്ക-ചകിരിമേട് അംഗൻവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയദേവൻ, സിനു സോമൻ , ലത സുശീലൻ എന്നിവരും, ഊരുകൂട്ടം പ്രസിഡന്റ് മോഹനൻ, ഐസിഡിഎ സൂപ്പർവൈസർ ജനീറ്റ് ജെയിംസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
21 വർഷം മുമ്പ് സർക്കാർ ഭൂമി അനുവദിച്ച് പട്ടികവർഗ്ഗ കുടുംബങ്ങളെ കുടിയിരുത്തി ആരംഭിച്ച മടുക്ക- ചകിരിമേട് പട്ടികവർഗ്ഗ കോളനിയിൽ നാളിതുവരെയായും കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കപ്പെട്ടിരുന്നില്ല. കോളനി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ആയിരുന്നെങ്കിലും കോളനി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് ആയിരുന്നതിനാലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്സം നേരിട്ടിരുന്നത്. ഇക്കാര്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ഇടപെടലുകളെ തുടർന്ന് റവന്യൂ വകുപ്പിൽ നിന്നും ഭൂമി പട്ടികവർഗ്ഗ വികസന വകുപ്പിന് വിട്ടു നൽകുകയായിരുന്നു.
തുടർന്ന് എംഎൽഎയുടെ ശ്രമഫലമായി കോളനിയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വച്ച് അംഗൻവാടിക്ക് 17,80,000 ലക്ഷം രൂപയും ചകിരിമേട് -പന്തുകളം റോഡിന് 9,44,000 ലക്ഷം രൂപയും, ചകിരിമേട്-മടുക്ക റോഡിന് 6,45,800ലക്ഷം രൂപയും കോളനിക്കുള്ളിൽ കൂടിയുള്ള റോഡിന് 10,47000 ലക്ഷം രൂപയും, കുടിവെള്ള പദ്ധതിക്ക് 6,40,000 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 50,56800 രൂപ അനുവദിപ്പിക്കുകയും, ഇതിൽ റോഡ് നിർമ്മാണം ഭാഗികമായി പൂർത്തീകരിക്കുകയും ചെയ്തു. കുടിവെള്ള പദ്ധതിയുടെയും മറ്റും ടെൻഡർ നടപടികൾ നടന്നുവരുന്നു.കൂടാതെ കോളനിയിൽ ഒരു കമ്മ്യൂണിറ്റി ഹാൾ കൂടി നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതാണെന്നും എംഎൽഎ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.