ഇരയിൽക്കടവ് പാലത്തിനു താഴെ വെള്ളത്തിൽ പാതി മുങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം

കോട്ടയം: ഇരയിൽക്കടവ് പാലത്തിനു താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. 

മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടോ എന്ന് കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷിക്കും. വൈകിട്ട് ആറുമണിയോടെയാണ് കോട്ടയം ഈരയിൽ കടവ് പാലത്തിന് സമീപം വെള്ളത്തിൽ പാതി മുങ്ങിയ നിലയിൽ 60 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്.

ആളുകൾ പതിവായി  നടക്കാൻ എത്തുന്ന ee ബൈപ്പാസിന് സമീപം മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചത്. തുടര്‍ന്ന് കോട്ടയം ഫയർഫോഴ്സ് യൂണിറ്റും വെസ്റ്റ് സ്റ്റേഷൻ പൊലീസും സ്ഥലത്തെത്തി. 

കോട്ടയം ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരയ്ക്ക് എത്തിച്ച മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

മൃതദേഹം ആരുടേതാണെന്ന അന്വേഷണം നടന്നുവരികയാണ്. മിസ്സിങ് കേസുകൾ പരിശോധിച്ചു വരികയാണ്.  കാൽവഴുതി വെള്ളത്തിലേക്ക് വീഴ്ചയും മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യവും അന്വേഷിക്കും പോലീസ്  അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !