LDF ഭരണം തുടരും, പക്ഷെ പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് കാണില്ല'; ഷൂ ഏറില്‍ പ്രതികരിച്ച്‌ മന്ത്രി റിയാസ്,

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ ഷൂ ഏറിഞ്ഞ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.

എല്‍ഡിഎഫ് ഭരണത്തില്‍ ഇനിയും തുടരുമെന്നും എന്നാല്‍ പ്രതിപക്ഷ നേതാവ്‍ ആ സ്ഥാനത്ത് തുടരില്ല എന്നുമാണ് സംഭവത്തില്‍ കോണ്‍ഗ്രസ്സിന് മുന്നറിയിപ്പ് നല്‍കിയത്. 

കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലില്‍വച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞത്. നവകേരള ബസ്സിനുനേരെ ഷൂ എറിയിച്ച പ്രതിപക്ഷ നേതാവിനോട് എന്ന ആമുഖത്തോടെയാണ് മന്ത്രി റിയാസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

അതേസമയം തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പില്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് പോലീസ് നടപടി.

നവകേരള സദസ് നടക്കുന്ന വേദിക്ക് 200 മീറ്റര്‍ അകലെ വച്ചാണ് പോലീസ് നടപടി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമായ ഷാനു ഷാഹുല്‍, റ്റി.എസ്. ഫൈസല്‍, കെ.എസ്.യു നേതാവ് ജോസുകുട്ടി ജോസഫ്, എബി മുണ്ടക്കൻ എന്നിവരും കസ്റ്റഡിയില്‍ ആണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !