എറണാകുളം: പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
ബസിന് നേരെ ഷൂ എറിഞ്ഞതിന് പ്രതികള്‍ക്കെതിരെ 308 വകുപ്പ് ചുമത്താൻ എങ്ങനെ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.പൊതുസ്ഥലത്ത് വച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും നീതി എല്ലാവര്ക്കും കൂടിയുള്ളതല്ലെയെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇവരെ ആക്രമിച്ചവര്‍ എവിടെയെന്നും പോലീസിന് രണ്ട് നീതി എന്തിനെന്നും കോടതി ചോദിച്ചു. പ്രതികളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെയുള്ള പരാതി വിശദമായി എഴുതി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.