കൊച്ചി: ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്ത്താവ്ഷൈജു ഭാര്യ ശാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതാണെന്ന് കണ്ടെത്തി.ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേ ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് കണ്ടെത്തി. ഭാര്യയെ കൊന്നു കെട്ടിത്തൂക്കാൻ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ ആത്മഹത്യയാക്കി വരുത്തിത്തീര്‍ക്കാൻ മൃതദേഹം ആശുപത്രിയിലെത്തിച്ചെന്നും വ്യക്തമായി.
എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം വ്യക്തമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച്ചയാണ് ശാരിയെന്ന യുവതിയെ ചോറ്റാനിക്കരയിലെ ഭര്‍ത്തൃവീട്ടില്‍ മരിച്ചത്. കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശാരിയെ ആശുപത്രിയിലെത്തിച്ചതെന്നായിരുന്നു സംഭവത്തില്‍ ഭര്‍ത്താവ് ഷൈജുവിന്റെ മൊഴി. ഇത് പ്രകാരം ശാരി ആത്മഹത്യ ചെയ്തെന്നായിരുന്നു ആദ്യത്തെ നിഗമനം. പിന്നീട് വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. സംശയം തോന്നിയ പൊലീസ് കേസില്‍ പ്രത്യേക അന്വേഷണം നടത്തി.
തുടക്കത്തില്‍ ഭര്‍ത്താവ് നല്കിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തില്‍ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന ഷൈജു, പിന്നീട് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിനായി ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലില്‍ ശാരിയുടെ മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോള്‍, ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് മൃതദേഹം ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.