തൃക്കാക്കര: ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി മയക്കുമരുന്ന് മാഫിയ ഉത്സാഹത്തില്‍. കഞ്ചാവു മുതല്‍ മുന്തിയ ഇനം മയക്കുമരുന്നുകള്‍ കൊച്ചിയിലേക്ക് ഒഴുക്കുകയാണ് മാഫിയ സംഘങ്ങള്‍.എംഡിഎംഎ, ഹാഷിഷ് ഓയില്‍, ഗ്രീന്‍ ഗോള്‍ഡ് കഞ്ചാവ് തുടങ്ങിയ മുന്തിയ സ്റ്റഫുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്.ഡല്‍ഹിയില്‍ നിന്നാണ് എംഡിഎംഎ എത്തുന്നത്.ഗോവ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് ഒഴികെ മറ്റുള്ളവയും വന്‍ തോതില്‍ എത്തുന്നുണ്ട്.
ബാംഗ്ലൂര്‍-ഗോവ ഗ്രീന്‍ ലേബല്‍- റെഡ് ലേബല്‍ വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും മുന്തിയ ഇനം ഹാഷിഷ് ഓയിലിന് വലിയ ഡിമാന്‍ഡുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഹെറോയ്ന്‍ അഫ്ഗാനില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് വരുന്നത്.
ഇടനിലക്കാര്‍ വഴി ചുളുവിലക്ക് വാങ്ങി പത്തും ഇരുപതും ഇരട്ടി വിലക്ക് മായവും ചേര്‍ത്താണ് കച്ചവടം.ആലപ്പുഴ, തൃശൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ ചില മയക്കുമരുന്ന് മാ3ഫിയ സംഘങ്ങളും കൊച്ചില്‍ കേന്ദ്രീകരിക്കുകയാണ്.
മറ്റ് ജില്ലകളിലെ കാപ്പ കേസില്‍ പ്രതികളായവര്‍ വരെ സംഘത്തിലുണ്ട്. ഓയോ റൂമുകളും അപ്പാര്‍ട്ട്മെന്റുകളുമാണ് ഈ സംഘങ്ങളുടെ താവളങ്ങള്‍. ജില്ലയിലെ പ്രധാന ഹോട്ടലുകളില്‍ പുതുവത്സരാഘോഷങ്ങളുടെ മറവില്‍ മയക്കുമരുന്ന് വില്പനയും ഉല്പാദനവും വ്യാപകമായി നടത്തുകയാണ് പ്രധാനലക്ഷ്യം.
അടുത്ത ദിനങ്ങളില്‍ ഫോര്‍ട്ട് കൊച്ചി, എറണാകുളം, ചെറായി തുടങ്ങിയ പ്രദേശത്തെ പ്രധാന ഹോട്ടലുകളിലേക്ക് ഇവര്‍ ചേക്കേറുമെന്നാണ് സൂചന.
ഇതുസംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.കൊടുങ്ങല്ലൂര്‍, എടവിലങ്ങ്, കോതപ്പറമ്ബ് സ്വദേശികളായ തേപറമ്പില്‍ വീട്ടില്‍ ആഷിക് അന്‍വര്‍(24), വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ അജ്മല്‍(23), വടക്കേ തലക്കല്‍ വീട്ടില്‍ ഷാഹിദ്(27) എന്നിവര്‍ കഴിഞ്ഞ ദിവസം എക്സൈസ് പ്രത്യേക സ്ക്വാഡിന്റെ പിടിയിലായി. വിപുലമായ പുതുവത്സരാഘോഷങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്തെ പ്രമുഖ ഹോട്ടല്‍ ഇപ്പോള്‍ തന്നെ പൊലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വര്‍ഷം ഈ ഹോട്ടലില്‍ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായിരുന്നു. അത്യന്തം വിനാശകാരിയായ 'അള്‍ട്രാ ഗണേഷ്' വിഭാഗത്തില്‍പ്പെടുന്ന ത്രീ ഡോട്ട്സ് സ്റ്റാമ്പുകള്‍ ഉള്‍പ്പെടെ മയക്കു മരുന്നുകളുമായി നൈറ്റ് ഡ്രോപ്പര്‍ സംഘത്തിലെ പ്രധാനികളും എക്സൈസിന്റെ വലയിലായിരുന്നു.
എം ഡി എം എ കൊറിയര്‍ വഴിസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എംഡിഎംഎ ജില്ലയിലേക്ക് എത്തിക്കുന്നത് കൊറിയര്‍ വഴി. കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ പ്രത്യേക കവറില്‍ പൊതിഞ്ഞുവരെ ഇവ കൊറിയറില്‍ വരുന്നുണ്ട്. ഒയോ ഹോട്ടലുകളുടെ പേരിലും വാടക വീടുകളുടെ പേരിലുമാണ് കൊറിയര്‍ അയക്കുന്നത.് സംഘങ്ങള്‍ വ്യാജ വിലാസത്തില്‍ താമസിക്കുന്നതിനാല്‍ പിടിക്കപ്പെടുന്നതും കുറവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.