സര്‍ക്കാരിന് തിരിച്ചടി; ക്ഷേത്രപരിസരത്ത് നവകേരളാ സദസ് നടത്താനാകില്ലെന്ന് ഹൈക്കോടതി,

എറണാകുളം: നവകേരളാ സദസ് ക്ഷേത്രപരിസരത്ത് നടത്താനാകില്ലെന്ന് ഹൈക്കോടതി. കൊല്ലം ചക്കുവള്ളി ക്ഷേത്രം മൈതാനിയില്‍ നവകേരളാ സദസ് സംഘടിപ്പിക്കുന്നതിനെതിരെ ഭക്തര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

നവകേരള സദസ് ക്ഷേത്ര മൈതാനിയില്‍ നടത്താൻ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.

ക്ഷേത്ര മൈതാനത്ത് നവകേരളാ സദസ് നടത്തുന്നത് ക്ഷേത്രത്തിന്റെ ആചാരങ്ങളെ ബാധിക്കുമെന്ന് കാണിച്ച്‌ ഭക്തര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. പരിപാടി നടക്കുന്നയിടം പുറമ്പോക്ക് ഭൂമിയാണെന്നും നിലവില്‍ ക്ഷേത്രഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 18-നാണ് പരിപാടി നിശ്ചയിച്ചിരുന്നത്. നവകേരളാ സദസിനായുള്ള വേദിയുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !