രാജസ്ഥാൻ :രജപുത്ര കര്‍ണിസേന അധ്യക്ഷന്‍ സുഖ്ദേവ് സിങ് ഗോഗമേദിയയെ ജയ്പുരില്‍ അക്രമികൾ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേര്‍ക്കും വെടിയേറ്റതായി പോലീസ്അ അറിയിച്ചു.
ക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജസ്ഥാന് ഡിജിപി വ്യക്തമാക്കി.
ആക്രമണത്തില്‍ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്ദേവിനെ ഉടന്‍ തന്നെ ജയ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.സംഭവത്തെ തുടർന്ന് രാജസ്ഥാനിലെ വിവിധയിടങ്ങളിൽ അക്രമം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. അതേ സമയം കോൺഗ്രസ്സ് ഭരണമാണ് രാജസ്ഥാനിൽ ആക്രമികളെ ഇത്തരത്തിൽ വളർന്നു വരാൻ ഇടയാക്കിയതെന്ന് ബിജെപി പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.