കോട്ടയം: തന്റെ മകൾ ഡോ. അഖില എന്ന ഹാദിയയെ മലപ്പുറം സ്വദേശിനിയായ എ.എസ്. സൈനബയടക്കമുള്ളവർ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് വൈക്കം സ്വദേശി കെ.എം. അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു.
ഹർജി വെള്ളിയാഴ്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് ജോൺസൺ ജോണും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും, ചൊവ്വാഴ്ച ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷയായ ബെഞ്ച് പരിഗണിക്കാൻ നിർദേശിച്ച് മാറ്റി.ഹേബിയസ് കോർപ്പസ് ഹർജികൾ പരിഗണിക്കുന്നത് ഈ ബെഞ്ച് ആയതിനാലാണിത്.മുൻപ് തമിഴ്നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനു പോയ അഖില ഇസ്ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ഒട്ടേറെ നിയമ നടപടികൾ ഉണ്ടായി. അവസാനം വിവാഹം സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു.
ഇതിനുശേഷം മലപ്പുറത്ത് മകൾ ഹോമിയോ ക്ലിനിക് തുടങ്ങിയെന്ന് അശോകന്റെ ഹർജിയിൽ പറയുന്നു. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്ക് ക്ലിനിക് സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിൽ ഷഫിൻ ജഹാനുമായുള്ള വിവാഹ ബന്ധം തുടരുന്നില്ലെന്നും മകൾ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.
പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു.ഡിസംബർ മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. ഒന്നും അറിയില്ലെന്നാണ് അയൽവാസികൾ പറഞ്ഞത്. തടവിൽനിന്ന് മകളെ മോചിപ്പിച്ച് തന്റെ കൂടെ വിടാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.
അതേ സമയം സംഘപരിവാർ പിതാവിനെ ഒരു ഉപകരണമാക്കുകയാണെന്നും കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും അഖില ഹാദിയ വെക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.