ആറ് നാടൻ തോക്കുകളും പുലിയുടെയും കരടിയുടെയും പല്ലുകളുമായി മൂന്നു പേർ പിടിയിൽ ഒരാൾ രക്ഷപെട്ടു.

അട്ടപ്പാടി:പുതൂർ ഇലവഴിച്ചിയിൽ ആനക്കൊമ്പുകളും തോക്കുകളും വെട്ടുകത്തികളുമായി മൂന്നുപേർ പിടിയിൽ. ഒരാൾ രക്ഷപ്പെട്ടു.

അഗിളി കൈതക്കുഴിയിൽ സിബി (58), മേലാറ്റൂർ സ്വദേശി അസ്കർ (36), മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത് വീട്ടിൽ യൂസ്തസ് ഖാൻ (40) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് പുതൂർ കാരത്തൂർ സ്വദേശി ഷെരീഫ് എന്ന അനിൽ (40) രക്ഷപ്പെട്ടു.

സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വിൽപ്പന നടത്താൻ ശ്രമിക്കവേയാണു  മൂന്നംഗ സംഘം പിടിയിലായത്. തുടർന്നു നടത്തിയ പരിശോധനയിൽ ആറ് നാടൻ തോക്കുകളും നായാട്ടിനുള്ള ഉപകരണങ്ങളും വെട്ടുകത്തികളും പിടികൂടി. കൂടാതെ പുലിയുടെയും കരടിയുടെയും പല്ലുകളും കാട്ടുപോത്തിന്റെ നെയ്യും പന്നിയുടെ തേറ്റകളും  ഇവിടെനിന്നും പിടികൂടി. 

സിബി സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽപ്പെട്ടയാളാണ്. പൊലീസ്, എക്സൈസ് കേസുകളിലും പ്രതിയാണ്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ വനം വകുപ്പ് ശുപാർശ ചെയ്തിട്ടുള്ളയാളുമാണ്.

വനം ഇന്റലിജൻസും പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ്) വിഭാഗവും സംയുക്തമായാണു പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ടയാൾക്കു വേണ്ടിയുള്ള അന്വേഷണം പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ്) വിഭാഗവും അട്ടപ്പാടി റെയ്ഞ്ചും ഊർജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !