കോട്ടയം :തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ കാർ അപകടത്തിൽ കോട്ടയം കൂരോപ്പട സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം.
ചെന്നൈയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം.
തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്.ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 18 ന് മാതൃമല ക്ഷേത്രത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് ആരതി.
ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.