ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാകും ഇന്ന് വിധി പറയുക. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വിധിയാകും ഇത്.
പ്രത്യേക പദവി എടുത്ത് കളഞ്ഞത് സംബന്ധിച്ച് 23 ഹര്‍ജികളാണ് സുപ്രീം കോടതി മുമ്പാകെ എത്തിയത്.ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്ത് 2019 ഓഗസ്റ്റിലാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
2020ല്‍ ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് രണ്ട് മുതല്‍ 16 ദിവസം സുപ്രീം കോടതി വാദം കേട്ടു.
ഇന്ന് വിധി വരുന്ന സാഹചര്യത്തിൽ ജമ്മു കാശ്മീരിൽ സുരക്ഷ കർശനമാക്കി. പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.