ബെംഗളൂരു: പട്ടാപ്പകൽ കൂൾ അധ്യാപികയെ തട്ടിക്കൊണ്ട് പോയി. കർണാടകയിലെ ഹാസൻ ജില്ലയിൽ നടന്ന സംഭവത്തിൽ, കാറിലെത്തിയ മൂന്നംഗ സംഘമാണ് സ്കൂൾ അധ്യാപികയായ അർപിത(23)യെ തട്ടിക്കൊണ്ട് പോയത്. അവർ ജോലി ചെയ്യുന്ന സ്കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം.
കാറിലെത്തിയ സംഘം യുവതിയെ തട്ടികൊണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അർപിതയുടെ അടുത്തേക്ക് കാർ എത്തുന്നതും രണ്ട് പേർ ചേർന്ന് അവരെ വാഹനത്തിലേക്ക് വലിച്ച് കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാൽ, അർപിതയെ തട്ടിക്കൊണ്ട് പോയത് ബന്ധുവായ രാമുവാണ് എന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. ഇരുവരും തമ്മിൽ നാല് വർഷമായി അടുപ്പത്തിലായിരുന്നുവെന്നും നിലവിൽ പെൺകുട്ടിക്ക് ഇയാളുമായി ബന്ധമില്ലായിരുന്നു എന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്.
സ്കൂൾ അവധി ദിനത്തിലാണ് അധ്യാപികയെ തട്ടിക്കൊണ്ട് പോയതെന്നും അവധി ദിവസം അവർ സ്കൂളിന് സമീപത്ത് എത്തിയതെന്തിനാണെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന ദിവസം സ്കൂളിൽ മറ്റെന്തെങ്കിലും പരിപാടിയുണ്ടായിരുന്നോ എന്നത് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കേസിൽ അന്വേഷണം നടത്താൻ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.