ഭൗതിക ലോകത്ത് വ്യാപരിക്കുന്ന വ്യക്തികള്‍ എന്ന നിലയില്‍ സുവിശേഷ പ്രഘോഷണത്തിന്റെയും ക്രൈസ്തവ സാക്ഷ്യത്തിന്റെയും സര്‍വ്വോപരി രക്ഷാകരപദ്ധതിയുടെയും മുഖ്യപങ്കാളികളും സാക്ഷ്യങ്ങളുമാണ് അല്മായരെന്ന് മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ മാർ ആലഞ്ചേരി പിതാവിന്റെ ശുശ്രുഷാ കാലയളവ് തീർച്ചപ്പെടുത്തി.
വിശ്വാസികളെ മുഴുവൻ പിതൃവാത്സല്യത്തോടെ എന്നെന്നും ചേർത്തു പിടിച്ച സഭാപിതാവ് എന്ന നിലയിൽ സീറോ മലബാർ സഭാ ചരിത്രത്തിൽ അദ്ദേഹം അറിയപ്പെടും.സീറോ മലബാർ സഭയിലെ അല്മായ സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ 2011 തന്നെമാർ ആലഞ്ചേരി ആരംഭിച്ചിരുന്നു. കാഴ്ചക്കാരും കേള്‍വിക്കാരും സംഭാവന നല്‍കുന്നവരും എന്നതിനപ്പുറം സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ശില്പികളാണ് അല്മായര്‍ എന്ന് കർദിനാൾ എല്ലായ്‌പ്പോഴും സഭാ മക്കളെ ഓർമ്മിപ്പിച്ചിരുന്നു.
അല്മായ ശാക്തീകരണം സെമിനാര്‍ വിഷയം മാത്രമായി ഒതുങ്ങിപ്പോകുന്നിടത്ത് ആലഞ്ചേരി പിതാവിന്റെ 'ഇടപെടല്‍' സീറോ മലബാർ പങ്കാളിത്ത സഭയുടെ ഉയിര്‍പ്പിനിടയായി എന്ന് നിസ്സംശയം പറയാം.വത്തിക്കാൻ മാതൃകയിൽ സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ രൂപീകൃതമായി.
2011 നുശേഷം നടന്ന സഭാസിനഡുകളിലും പ്രബോധനങ്ങളിലും അല്മായ ശാക്തീകരണം ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളും ഒട്ടേറെ നടപടികളും സീറോ മലബാർ സഭയിൽ ഉണ്ടായി. പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്ന ആധുനിക സമൂഹത്തില്‍ പരിശുദ്ധാത്മജ്ഞാനത്തില്‍ നിറഞ്ഞ് തുറവിയോടെ ലോകത്തിന്റെ പ്രകാശവും സമാധാനത്തിന്റെ സന്ദേശവാഹകരുമാകുവാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും ഉപേക്ഷിക്കപ്പെട്ടവരോടൊമൊപ്പം ഒരുമിച്ചു യാത്രചെയ്യാനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞു.
അൽമായർ ഉണരുകയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ബോധവൽക്കരണം, പങ്കാളിത്ത സമീപനം, അൽമായരുടെ ശാക്തീകരണം എന്നിവ സഭയുടെ മുൻഗണനകളായി മാറണമെന്നുള്ള കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു മാർ ആലഞ്ചേരി. " "തങ്ങളാണ് സഭയെന്ന്" വിശ്വാസികൾ തിരിച്ചറിയുമ്പോഴാണ് അവർക്ക് സ്വയം ശാക്തീകരണത്തിനുള്ള അവബോധം ലഭിക്കുന്നതെന്ന തിരിച്ചറിവ് അൽമായർക്കിടയിൽ കൊണ്ട് വന്നത് പിതാവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാം.
ടോണി ചിറ്റിലപ്പിള്ളി
സെക്രട്ടറി,സീറോ മലബാർസഭ അൽമായ ഫോറം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.