2001ല്‍ പാര്‍ലമെന്ററി ആക്രമണം ഉണ്ടായ ഡിസംബര്‍ 13ന് തന്നെ ഇങ്ങനെയൊരു സംഭവം ' പിന്നിൽ ഖലീസ്ഥാൻ വാദികൾ എന്ന് സംശയം

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല.

സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക് ചാടി സ്‌പ്രേ അടിച്ചതോടെ ചില എം.പിമാര്‍ സഭയ്ക്ക് പുറത്തേക്ക് ഓടി. ചിലര്‍ അക്രമികളെ പിടികൂടാന്‍ അവര്‍ക്ക് നേരേയും പാഞ്ഞടുത്തു.

ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്‌ല അക്രമിയെ ബലമായി പിടിച്ചുവെച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗുര്‍ജീത് സിങ് ഓജ്‌ല വിവരിക്കുന്നത് ഇങ്ങനെ:

മുന്നില്‍വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം അക്രമികള്‍ക്ക് എങ്ങനെ പാര്‍ലമെന്റിനുള്ളിലേക്ക് പ്രവേശിക്കാനായെന്നും ആരാണ് ഇവര്‍ക്ക് പാസ് നല്‍കിയതെന്ന് അന്വേഷിക്കണമെന്നും ബിഎസ്പി എംപി ഡാനിഷ് അലി ആവശ്യപ്പെട്ടു.

അതിക്രമം കാണിച്ച രണ്ടുപേരും മുദ്രാവാക്യം വിളിച്ചിരുന്നതായും സ്പീക്കര്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. 'പെട്ടെന്ന് 20 വയസ്സോളം പ്രായം തോന്നിക്കുന്ന രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയിലേക്ക് ചാടി വീഴുകയായിരുന്നു.

അവരുടെ കൈയ്യിലുണ്ടായിരുന്ന കാനുകളില്‍ നിന്നും മഞ്ഞ പുക പുറത്തുവരുന്നുണ്ടായിരുന്നു. ഇതിനിടെ അക്രമികളിലരാള്‍ സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് ഓടാനായി ശ്രമിച്ചു. എന്തോ മുദ്രാവാക്യവും അവര്‍ മുഴക്കുന്നുണ്ടായിരുന്നു.

ആ പുക ചിലപ്പോള്‍ വിഷാംശമുള്ളതായിരിക്കാം. 2001ല്‍ പാര്‍ലമെന്ററി ആക്രമണം ഉണ്ടായ ഡിസംബര്‍ 13ന് തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണ്', കാര്‍ത്തി ചിദംബരം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !