എറണാകുളം :തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ പറവൂർ എഴുതിയ "ഓർമപ്പെയ്ത്ത് " എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനവും, "ഫലസ്തീൻ അധിനിവേശത്തിൻ്റെ രാഷ്ട്രീയം" എന്ന വിഷയത്തിൽ പ്രഭാഷണവും പ്രശസ്ത വാഗ്മിയും ആക്ടിവിസ്റ്റുമായ കെ ഇ എൻ കുഞ്ഞഹമ്മദ് നിർവഹിച്ചു.
ലോക ചരിത്രത്തിൽ തന്നെ സമാനകളില്ലാത്ത കൊടും ക്രൂരതയാണ് എല്ലാ സംവിധാനങ്ങളെയും നോക്കു കുത്തിയാക്കി ഇസ്രയേൽ എന്ന സയണിസ്റ്റ് ഭീകരർ ഫലസ്തീനിനു നേരെ നടത്തി കൊണ്ടിരിക്കുന്നത്.അതിനെതിരെ ലോകമെമ്പാടുമുയരുന്ന വൻതോതിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അധിനിവേശ ശക്തികൾക്കതിരെയുള്ള പോരാട്ട ങ്ങൾക്ക് ഊർജം പകരുമെങ്കിലും അത് ഇസ്രയേലിനെ നേരിട്ട് ബാധിക്കണമെങ്കിൽ ആ രാജ്യത്തെയും അവരുടെ ഉല്പന്നങ്ങളെയും കൂടി സമ്പൂർണമായി ബഹിഷ്കരിക്കാൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തനിമ ജില്ലാ പ്രസിഡൻ്റ് ഷംസു പുക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി അനു അൻസാർ സ്വാഗതം പറഞ്ഞു. പ്രഭാഷകനും എഴുത്ത് കാരനുമായ R യൂസഫ് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചു. ജലീൽ പറവൂർ പുസ്തക പരിചയം നടത്തി.
കെ.കെ അബ്ദുൽ അസീസ്, കെ.ബി കാസിം, പി.എ ബഷീർ, അബ്ദുൽ സലാം, സുമയ്യ അൻസാർ, നിസാർ അഹമ്മദ്, ഓമന ടീച്ചർ, ഹാംലറ്റ് ബുക്സ് പ്രസാധക ശബ്ന ഷംസു എന്നിവർ ആശംസ നേർന്നു.ബഷീർ പറവൂർ മറുപടി പ്രസംഗം നടത്തി. അബ്ബാസ് കരിങ്ങാം തുരുത്ത് നന്ദി പറഞ്ഞു.തുടർന്ന് മജീഷ്യൻ റഷീദ് കുഞ്ചാട്ടുകരയുടെ മാജിക് പ്രദർശനം നടന്നു.സുമി ഷറഫത്ത് പരിപാടികൾ നിയന്ത്രിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.