കുടകിലെ സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുടക്: കര്‍ണാടകയിലെ കുടകിലെ സ്വകാര്യ റിസോർട്ടിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

പരവൂർ കൂനയിൽ ചാമവിള വീട്ടിൽ ബാബുസേനന്റെയും കസ്തൂർബായിയുടെയും മകൻ വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി ഏബ്രഹാം (38), മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച ജിബി തിരുവല്ല മാര്‍ത്തോമ കോളജിലെ അസി. പ്രൊഫസറും ഭർത്താവ് വിനോദ് തിരുവല്ലയില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന മുൻ സൈനികനുമാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇതിൽ ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകളാണ് മരിച്ച ജെയിന്‍ മരിയ ജേക്കബ്. 

മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കഗ്ഗോഡു-ബിളിഗേരിയിലെ അരേക്കാ ഹോംസ്റ്റേയിലെത്തിയ ഇവർ ഇവിടെ മുറിയെടുക്കുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച് ഇവിടുത്തെ ജീവനക്കാരുമായി കാരംസ് കളിച്ചതായി പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. 

തുടർന്ന് ശനിയാഴ്ച രാവിലെ 10 മണിയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഹോംസ്റ്റേ ജീവനക്കാർ ജനൽ വഴി നോക്കിയപ്പോഴാണ് ദമ്പതികൾ തൂങ്ങിമരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം നിലത്തും കണ്ടത്.

സാമ്പത്തികപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഇവിടെ നിന്ന് മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !