എറണാകുളം :സീറോ മലബാർ സുറിയാനി കത്തോലിക്കാ സഭയുടെ മഹാനായ അധ്യക്ഷനായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എക്കാലവും അറിയപ്പെടുമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം.
പൊതു ജനങ്ങളോട് ഇടപെടുന്ന ശൈലിയില്‍ സൗഹൃദവും അടുപ്പവും വഴി അന്യമതസ്ഥരുടെ പോലും അംഗീകാരവും ആദരവും ബഹുമാനവും പിതാവ് നേടി. അതുവഴി സഭയെക്കുറിച്ച് ഒരു പോസിറ്റീവ് സമീപനം അവരുടെ ഭാഗത്തുനിന്നും ഉളവായി. സ്വന്തം, ജീവിതത്തിലൂടെ ക്രിസ്തുവിന്റെ ലാളിത്യം മുഖ മുദ്രയാക്കാന്‍ മാര്‍ ആലഞ്ചേരി പരിശ്രമിച്ചു.സാധാരണക്കാരനെപ്പോലെ എപ്പോഴും സമൂഹത്തിന് പ്രാപ്യനായി. ആഘോഷങ്ങളേയും ധൂര്‍ത്തിനെയും ആഡംബരങ്ങളേയും ഒഴിവാക്കിക്കൊണ്ടുളള എളിമയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനുളള പാഠമാണ്.
അകാലത്തിൽ അധികാരങ്ങൾ വലിച്ചെറിഞ്ഞു കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ച സ്ഥാനത്യാഗം.കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊതുസമൂഹത്തിന് നൽകുന്നത് അനശ്വര ജീവിതത്തിന്റെ പാഠങ്ങൾ.
ഭൗതിക ലോകത്തിന്റെയും അധികാരത്തിന്റെയും ഭാവങ്ങള്‍ ഒരിക്കലും കാണിക്കാത്ത ഋഷിതുല്യമായ മുഖഭാവവും, പൗരസ്ത്യദേശങ്ങളിലെ വിശുദ്ധരുടെ ശരീരഭാഷയും ശക്തമായ നേതൃത്വവും സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളുന്ന ഹൃദയവും കൊണ്ട് സീറോ മലബാര്‍ സഭയെ അതിന്റെ സുവര്‍ണ്ണകാലഘട്ടത്തിലൂടെ നയിച്ച ഇടയശ്രേശഷ്ഠനാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
സഹനത്തിന്റെ തീച്ചൂളയിൽ കൂടി കടന്നു പോകുമ്പോഴും ആരെയും കുറ്റപ്പെടുത്താനോ പരിഭവിക്കാനോ തയ്യാറാകാത്ത യഥാർഥ സഹനദാസനാണ് അദ്ദേഹം. അനേകർക്ക് മാതൃകയും ഉത്തേജനവുമായി മാർ ആലഞ്ചേരി എന്ന മാർഗ്ഗദീപം ഇനിയും കത്തോലിക്കാ സഭയിൽ ഉജ്ജ്വല പ്രഭ ചൊരിയട്ടെ എന്നും സീറോ മലബാർ സഭാ അൽമായ ഫോറം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.