മുംബൈ: "കൈത്താങ്ങ് "എന്ന സന്ദേശവുമായി മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ നിന്നും കശ്മീരിലേക്ക് സ്കൂട്ടറിൽ യാത്ര തിരിച്ച് മലയാളി യുവതികൾ.
മുംബൈ മലയാളികളായ സേതുലക്ഷ്മിയും, ആതിരയുമാണ് കൈത്താങ്ങാകാൻ പുതുമാർഗം കണ്ടെത്തിയിരിക്കുന്നത്.യാത്രയ്ക്കിടെ ഓരോ പ്രദേശങ്ങളിലെയും പ്രാദേശികമായ വിപണനവസ്തുക്കൾ വാങ്ങി വഴിയോര കച്ചവടം നടത്തി അതിൽനിന്നു കിട്ടുന്ന വരുമാനം അതത് പ്രദേശങ്ങളിൽത്തന്നെയുള്ള പാവപ്പെട്ട കുട്ടികൾക്കും നിരാലംബകർക്കും നൽകി സഹായിക്കുക എന്നതാണ് "കൈത്താങ്ങ് " എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
അതോടൊപ്പം യാത്രയെ സ്നേഹിക്കുന്നവർക്ക് യാത്രചെയ്യാനുള്ള പ്രചോദനമാകുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്.ഞായറാഴ്ച രാവിലെ 10 മണിക്ക് റായ്ഗഡ് ജില്ലയിലെ പെൻ മുനിസിപ്പൽ ഗ്രൗണ്ടിനു മുമ്പിൽ നിന്നും ആരംഭിച്ച യാത്ര പെൺ മലയാളി സമാജം പ്രസിഡന്‍റ് സി. കെ. ഷിബുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പെനിലെ സാമൂഹിക പ്രവർത്തകരും മറ്റും ചേര്‍ന്ന് ഇരുവർക്കും യാത്രായപ്പ് നൽകി.പുതിയൊരു ആശയവുമായി യാത്ര പോകുന്ന ഫെയ്മ മഹാരാഷ്ട്ര വനിത വേദി അംഗങ്ങൾ കൂടിയായ മലയാളി യുവതികൾക്കെല്ലാവിധ ആശംസകളും നേരുന്നതായി ഫെയ്മ മഹാരാഷ്ട്ര യാത്ര സഹായവേദി ഭാരവാഹികൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.