മുംബൈ: കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകുവാൻ മുംബൈയിൽ എത്തിയ മലയാളിയെ കാണ്മാനില്ല. ഷിജു (40) ആണ് കാണാതായത്.
കൊല്ലം ആയൂർ സ്വദേശിയാണ് ഷിജു. കഴിഞ്ഞ മാസം 21 നാണ് കൊല്ലം ആയൂരിൽ നിന്നും മുംബൈയിൽ എത്തിയത്. എന്നാൽ ഈ മാസം 2 മുതലാണ് നായ്ഗാവിലെ താമസസ്ഥലത്തു നിന്നും കാണാതായത്.
വിദേശ ജോലിക്ക് അവസരം നഷ്ടമായത് മൂലം ചെറിയ മാനസിക അസ്വസ്ഥത ഷിജു പ്രകടിപ്പിച്ചതായും കഴിഞ്ഞ മാസം 30 ന് 16345 നേത്രാവതി എക്‌സ്‌പ്രസിൽ നാട്ടിലേക്ക് മടങ്ങുന്ന വിവരം ബന്ധുക്കളെ അറിയിച്ച ശേഷം റോഹയിൽ ഇറങ്ങി തിരികെ പാൽഘറിലെ നായ്ഗാവിൽ എത്തിയതായും ബന്ധുക്കൾ പറയുന്നുഅതേസമയം കഴിഞ്ഞ ദിവസം ഷിജു വിനെ രാവിലെ 11 മണിക്ക് നവിമുംബൈയിലെ റബാലെയിൽ വെച്ച് ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണിൽ നിന്നും ബന്ധുക്കളെ വിളിച്ചതായും റിപ്പോർട്ട് ഉണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാൽഘർ നായ്ഗാവ് പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷിജുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
മഹേഷ് പാട്ടീൽ
( അന്വേഷണ ഉദ്യോഗസ്ഥൻ, നായ്ഗാവ് പോലീസ് സ്റ്റേഷൻ)
ഫോൺ 84240 43297
റിൻസി സുബിൻ
(അടുത്ത ബന്ധു)
ഫോൺ 96057 45758
രഘുനാഥൻ നായർ(പൻവേൽ )
കൺവീനർ (യാത്ര സഹായ വേദി ഫെയ്മ)
ഫോൺ 99201 19966
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.