പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ കാണിവായ് ആദിവാസി വിഭാഗത്തിൽപ്പെട്ട കുറുമ്പൻ (53), കുറുമ്പന്റെ വീട്ടിലെത്തിയ കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെ കുറുമ്പന്റെ വീട്ടിലാണ് സംഭവം. കുറുമ്പൻ വീട്ടിൽ നാട്ടുവൈദ്യം എന്ന പേരിൽ ചികിത്സ നടത്തുന്നുണ്ട്. ബാലു ചികിത്സ തേടി എത്തിയതായിരിക്കാമെന്നാണ് നിഗമനം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബാലുവിനെയാണ് ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.കുറുമ്പന്റെ വീടിനോടു ചേർന്നു പുറത്തായിരുന്നു മൃതദേഹം. ഇതിനു ശേഷമാണു വീട്ടിനുള്ളിൽ കുറുമ്പന്റെ മൃതദേഹവും കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. നീലിയാണ് മരിച്ച കുറുമ്പന്റെ അമ്മ. ഭാര്യ: ലീല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.