പാർലമെന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി സംസ്ഥാന നേതൃത്വം ' ക്രിസ്മസിന് ക്രിസ്ത്യൻ വീടുകളിൽ 'സ്നേഹ യാത്രയും" സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന പദ്ധയാത്രയും..

കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അറിയിച്ചു.

കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പദയാത്ര.

‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനുവരി മാസത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും.യോഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

എന്‍ഡിഎ പ്രവര്‍ത്തനം കേരളത്തില്‍ വിപുലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്‍ഡിഎ ജില്ലാ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

അതേസമയം ക്രിസ്ത്യന്‍ സമൂഹവുമായി ഇടപഴകാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രൈസ്തവരുടെ വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാനാണ് തീരുമാനം.

ഈ മാസം 20 മുതല്‍ 30 വരെ സ്‌നേഹ യാത്ര സംഘടിപ്പിക്കും. ക്രൈസ്തവ വീടുകളിലെത്തി ക്രിസ്തുമസ് ആശംസകള്‍ കൈമാറുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് എം ടി രമേശ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !