തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽനിന്നും പട്ടാപ്പകൽ രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ സംഭവത്തിൽ ഈരാറ്റുപേട്ട, കോട്ടയം സ്വദേശികൾ പിടിയിൽ.

തൃശൂർ: അരിയങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിൽനിന്നും പട്ടാപ്പകൽ രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ അന്ത:ജില്ല മോഷണസംഘത്തിലെ മൂന്നുപേരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകി ന്റെ കീഴിലുള്ള  ഷാഡോ പോലീസും തൃശ്ശൂർ ടൌൺ ഈസ്റ്റ് പോലീസും ചേർന്ന് ബാംഗ്ലൂരിൽനിന്നും  അറസ്റ്റ് ചെയ്തു.

വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പിൽ അലൻ തോമസ് , ഈരാറ്റുപേട്ട പനച്ചിക്കപ്പാറ സ്വദേശികളായ തെക്കേടത്ത് വീട്ടിൽ അമൽ ജോർജ്ജ് ,  എരട്ടേൽ വീട്ടിൽ അശ്വിൻ എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഡിസംബർ 17ന് പകൽ തൃശ്ശൂർ അരിയങ്ങാടിയിലെ പ്രിൻറിങ്ങ് സ്ഥാപനത്തിന്റെ ഓഫീസിന്റെ ഷട്ടർ പകുതി താഴ്തി, തൊഴിലാളികളും ഓഫീസ് ജീവനക്കാരും തൊട്ടടുത്ത അവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് പോയ സമയത്ത്-

ഓഫീസിന്റെ അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !