കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനിലിട്ട സംഭവത്തിലെ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം വീട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം.
സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.മണർകാട് കിഴക്കേതിൽ വീട്ടിൽ പ്രവീൺരാജു (31), കൂരോപ്പട ളാക്കാട്ടൂർ കല്ലുത്തറ വീട്ടിൽ ഉണ്ണിക്കുട്ടൻ (26), മണർകാട് മണ്ഡലത്തിൽ വീട്ടിൽ സനുമോൻ (29), അയർക്കുന്നം അമയന്നൂർ തേവർവടക്കേതിൽ വീട്ടിൽ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് കോഴിമല വീട്ടിൽ ജിജിൻ ഫിലിപ്പ് (26) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.മണർകാട് പറപ്പള്ളിക്കുന്ന് കുന്നംപള്ളിൽ കെ.എസ്.സുധീഷിനെയാണ് പുലർച്ചെ വീടാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു വടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണം.
ഗുണ്ടാസംഘങ്ങൾക്കിടയിലെ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റ സുധീഷ് പോലീസിന് നൽകിയ മൊഴി.
പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടുകയുമായിരുന്നു. പ്രവീൺരാജുവും, ജിജിൻ ഫിലിപ്പും മണർകാട് സ്റ്റേഷനിലെ സമൂഹവിരുദ്ധ പട്ടികയിൽപ്പെട്ടവരാണ്. ഉണ്ണിക്കുട്ടന് പാമ്പാടി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, ശരത്ത് ശശിക്ക് കോട്ടയം ഈസ്റ്റ്, അയർക്കുന്നം, പാമ്പാടി, പാലാ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. എസ്.പി.യുടെ നേതൃത്വത്തിൽ മണർകാട് പോലീസ് ഇൻസ്പെക്ടർ അനിൽജോർജ്, എസ്.ഐ. സുരേഷ് കെ.ആർ, സി.പി.ഒ.മാരായ അനിൽകുമാർ, ശ്രീകുമാർ, പത്മകുമാർ, ജൂഡ് ജോസ്, സജീഷ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.