ഇടുക്കി: വണ്ടിപ്പെരിയാറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷം.
ചുരക്കുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിക്ക് നീതി നടപ്പാക്കുന്നതിന് പോലീസ് നടത്തിയ വീഴ്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് സിപിഎം ഓഫിസിന് മുന്നിലെത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.കയ്യാങ്കളിയും കല്ലേറുമുണ്ടായതോടെ പോലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ അയ്മനത്തിന് പരിക്കേറ്റു.സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പോലീസിനുനേരെ കല്ലെറിയുന്ന സാഹചര്യമുണ്ടായി. തുടർന്ന് യൂത്ത് കോൺഗ്രസിന്റെ പ്രകടനം ടൗണിലൂടെ കടന്നുപോകുന്നതിനിടെയാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് ആരോപണം. ഇത് കയ്യാങ്കളിയിൽ കലാശിച്ചു. ഇതിനിടെ പോലീസ് ലാത്തിവീശുകയായിരുന്നു.പീരുമേട് എം.എൽ.എ വാഴൂർ സോമനെ വാഴ സോമനെന്ന് വിളിക്കുന്നതാണ് ഉചിതമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എം.എൽ.എ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പോസ്റ്റ്മോർട്ടം നടത്തെണ്ടെന്ന് പറഞ്ഞത് ഇതിന് തെളിവാണെന്നും രാഹുൽ ആരോപണം ഉന്നയിച്ചു. റിട്ടയേർഡ് ഗുണ്ടകളെ പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.വണ്ടിപ്പെരിയാറിലെ കുഞ്ഞുപെൺകുട്ടിയുടെ അമ്മയുടെ പരാതിയും നവകേരളസദസ്സിലുണ്ടായിരുന്നെന്നും പരിഹാരം ഉണ്ടായോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.