തിരുവനന്തപുരം :വെള്ളറടയിൽ ആറംഗ പിടിച്ചുപറി സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. മൂന്നാംപ്രതി അമ്പലം പാലപ്പള്ളി സ്വദേശി ബിജിത് (30), അഞ്ചും ആറും പ്രതികളായ കൊറ്റാമം ആറയൂര്‍ സ്വദേശികളായ അനീഷ് കുമാര്‍(27), അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്.
പാലിയോട് നാറാണിക്കടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് 1,43,000 രൂപയുമായി ബൈക്കില്‍ മടങ്ങുകയായിരുന്ന തടി വ്യാപാരി ശ്രീകണ്ഠനെയും ബന്ധു അശോകനെയും പാലിയോടിന് സമീപം പണം കവരുകയായിരുന്നു.ഐ.എസ്.എച്ച്.ഒ വി. പ്രസാദ്, ഷാഡോ പൊലീസുകാരായ അജിത്ത്, പ്രവീണ്‍, ആനന്ദ്, അരുണ്‍, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ അനീഷ്, നസീബ്, പ്രഗുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.