ഡബ്ലിൻ: അയർലണ്ട് മലയാളിയും കൗണ്ടി കെറിയിലെ താമസക്കാരിയുമായ ജെസ്സി ജോയ് (33) പ്രതീക്ഷയുടെയും വേദനയുടെയും ലോകത്തുനിന്നും എല്ലാവരെയും വിട്ടു പിരിഞ്ഞു.എറണാകുളം സ്വദേശിനിയാണ്.
ജെസ്സി ജോയ് കഴിഞ്ഞ 2 വർഷമായി അയർലണ്ടില്‍ താമസിക്കുന്നു. ജെസ്സി വിവാഹിതയാണ്, കൂടാതെ 7 വയസ്സുള്ള ഒരു കുഞ്ഞ് പെണ്‍കുട്ടിയുടെ മാതാവും ആണ്. അടുത്ത കാലം വരെ, ഔവർ ലേഡി ഓഫ് ഫാത്തിമ ഹോമിൽ ജോലി ചെയ്തിരുന്ന ജെസ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ തന്റെ പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയായിരുന്നു.
എന്നാൽ ഭാഗ്യം അവളെ തുണച്ചില്ല. ജെസ്സിക്ക് ജോലിയ്ക്ക് കയറുന്നതിനു ഒരാഴ്ച മുമ്പ് സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തി, നിർഭാഗ്യവശാൽ അവൾ അതേ ആശുപത്രിയിൽ പാലിയേറ്റീവ് കെയറിൽ ചികില്സയിലായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ജെസ്സിയ്ക്ക് മലയാളികൾ ഉൾപ്പടെ എല്ലാ സഹായവും ചെയ്‌തിരുന്നുവെങ്കിലും ഇന്ന് പ്രിയ ജെസ്സി മകളെയും ഭർത്താവ് പോളിനെയും മറ്റത്തിൽ. തനിച്ചാക്കി എല്ലാവരെയും വിട്ടുപിരിഞ്ഞു.
എറണാകുളം സ്വദേശി പോൾ കുര്യൻ മറ്റത്തിലിന്റെ ഭാര്യയാണ്, രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയി, ലിസി ജോയി എന്നിവരാണ് മാതാപിതാക്കൾ. ജോസി ജോയി ഏക സഹോദരനും. നാട്ടിൽ മണ്ണത്തൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങൾ ആണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.
സംസ്‌കാര ശുശ്രുഷകൾക്കും നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനും ദയവായി സഹായിക്കുക.
Fund raiser for funeral service
We are absolutely devastated by Jessy’s passing and are struggling to find the funds to cover the cost of funeral and repatriation, Read more here👉 https://gofund.me/d5b06efb
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.