കൊച്ചി: സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടിട്ടാണെങ്കിലും കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ പിണറായി സർക്കാർ 2026 വരെ പോകില്ല. കേരളാ പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.‘ഈ പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങൾ യോഗം ചേരും. സെനറ്റിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല. ഈ സർക്കാരിനെ പിരിച്ചുവിട്ടിട്ടാണെങ്കിലും കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങൾ യോഗം ചേരും.
കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്യുന്ന സെനറ്റ് അംഗങ്ങളുണ്ടാകും. അവർ സർവകലാശാലകളുടെ ഭരണം നടത്തുക തന്നെ ചെയ്യും.
ജവഹർലാൽ നെഹ്റു സർവകലാശാലയെ (ജെഎൻയു) പൊളിച്ചടുക്കി, അവിടെ ജനാധിത്യം പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഈ കേരളത്തിലെ സർവകലാശാലകളിലും ജനാധിപത്യം പുനഃസ്ഥാപിക്കും. ’’– സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.