കോട്ടയം; ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപമുള്ള കടകൾ ബുധനാഴ്ച രാവിലെ 6 മുതൽ പരിപാടി തീരുംവരെ അടച്ചിടണമെന്ന് പൊലീസ്.
കോവിൽപാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് നോട്ടിസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്നും നോട്ടിസിൽ പറയുന്നു.ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടിസ് നൽകിയതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, വ്യാപാരികളിൽനിന്ന് പ്രതിഷേധമുയർന്നതോടെ സിപിഎം പ്രദേശിക നേതൃത്വം ഇടപെട്ട് ഉത്തരവ് പിൻവലിപ്പിച്ചെന്ന് പറയുന്നുണ്ടെങ്കിലും പൊലീസ് ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല.
തോമസ് ചാഴികാടന് വിമർശനം
നവകേരള സദസ് പരാതി നൽകാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗത പ്രാസംഗികൻ തോമസ് ചാഴികാടൻ എം പിയെ മുഖ്യമന്ത്രി പാലായിലെ വേദിയിൽ വിമര്‍ശിച്ചു.
നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങൾ, ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസ്സെന്നു പറഞ്ഞ മുഖ്യമന്ത്രി,
വേദി ഏതെന്ന് തോമസ് ചാഴികാടൻ എംപി ശരിക്ക് മനസ്സിലാക്കിയിട്ടില്ലെന്നും അത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.