ചണ്ഡീഗഢ്: പാർലമെന്റ് അതിക്രമക്കേസിൽ അറസ്റ്റ് ചെയ്ത ഹരിയാണ സ്വദേശി നീലംദേവിക്ക് പിന്തുണയുമായി ഖാപ് പഞ്ചായത്തും സംയുക്ത കിസാൻ മോർച്ചയും.
നീലത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹരിയാണയിലെ വിവിധയിടങ്ങളിൽ പ്രതിഷേധവും നടന്നു. ഖാപ് പഞ്ചായത്തുകളും കർഷകരും നീലത്തിനെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഹരിയാണ ജിന്ദ് ജില്ലയിലെ വിവിധയിടങ്ങളിലാണ് പ്രതിഷേധം ഉയർന്നത്.തൊഴിലില്ലായ്മയ്ക്കെതിരേയും വിലക്കയറ്റത്തിനെതിരേയും പ്രതിഷേധം ഉയർത്തുക മാത്രമാണ് നീലം ചെയ്തതെന്നാണ് പ്രതിഷേധിക്കുന്നവരുടെ നിലപാട്. ഇവർക്കെതിരേ എന്തിനാണ് യു.എ.പി.എ. ചുമത്തിയതെന്നും ഇത് പിൻവലിക്കണമെന്നും ഇവർ പറയുന്നു.
ഉടൻ തന്നെ നീലത്തെ വിട്ടയക്കണമെന്നാണ് ആവശ്യം. മറ്റുപ്രതികൾക്കൊന്നും സ്വന്തം നാടുകളിൽ നിന്ന് ലഭിക്കാത്തത്ര പിന്തുണയാണ് നീലത്തിന് ലഭിക്കുന്നത്.
പാർലമെന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിക്കുമ്പോൾ സർക്കാർ ഇതുവരെ മറുപടിനൽകാൻ തയ്യാറായിട്ടില്ല.
രാജ്യത്തെ നടുക്കിയ സംഭവത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ ബാധ്യസ്ഥമായിരിക്കെ, മൂന്നുദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിലെത്തിയില്ല.
അതേസമയം, സർക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതും ആഭ്യന്തരമന്ത്രി പാർലമെന്റിൽ മിണ്ടാതെ പുറത്ത് വിഷയത്തിൽ പ്രതികരിച്ചതും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധങ്ങളായി.
സംഭവത്തിൽ വീഴ്ചപറ്റിയെന്ന് ഒരു സ്വകാര്യ ടി.വി. ചാനലിൽ അമിത് ഷാ തുറന്നുപറഞ്ഞത് സർക്കാർ പ്രതിരോധത്തിലാണെന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ കേന്ദ്രനയങ്ങൾക്കെതിരാണെന്ന വ്യാഖ്യാനവും സർക്കാരിന് തലവേദനയാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.