ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എ.ബി.വി.പി നേതാവ് അറസ്റ്റില്‍. പന്തളം എന്‍.എസ്.എസ് കോളേജിലെ സുദി സദനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്. സുദി സദന് പുറമെ മറ്റൊരു എ.ബി.വി.പി പ്രവര്‍ത്തകനും പിടിയിലായിട്ടുണ്ട്. സുദി സദന്‍ ഉള്‍പ്പെടെ കോളേജിലെ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരേയാണ് ഗവര്‍ണര്‍ കേരളയൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.

ഡിസംബര്‍ 21-നാണ് കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ സംഘര്‍മുണ്ടായത്. ആഘോഷങ്ങള്‍ക്കിടെ എസ്.എഫ്.ഐ- എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ അംഗപരിമിതന്‍ ഉള്‍പ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !