ഗുജറാകത്ത് വാട്സ്ആപ്പ് കോളിൽ നഗ്നത കാണിച്ച 32 കാരനായ വജ്രത്തൊഴിലാളിയിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഗുജറാത്തിലെ തൊഴിലാളിക്കാണ് പണം നഷ്ടപ്പെട്ടത്.
ഓഗസ്റ്റ് 13 ന് തന്റെ ഫേസ്ബുക്ക് പേജിൽ പൂജ ശർമ്മ എന്ന പേരുള്ള യുവതിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറായ ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ് വന്നു. തുടർന്ന് തൊഴിലാളിയും ഐഡിയും സുഹൃത്തുക്കളായി. അതിന് ശേഷം ഇരുവരും ചാറ്റിങ് തുടങ്ങുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്തു.ഇതിനിടെ വാട്സ് ആപ്പിൽ വീഡിയോ കോൾ ചെയ്താൽ നഗ്നത കാണിക്കാമെന്ന് വാഗ്ദാനം ചെയ്തു. കെണിയിൽ വീണ യുവാവ് വീഡിയോ കോൾ ചെയ്തു. എന്നാൽ, യുവാവിനോട് കുളിമുറിയിൽ പോയി വീഡിയോ കോളിൽ നഗ്നനാനാകാൻ യുവതി ആവശ്യപ്പെട്ടു.
യുവാവ് നഗ്നത കാണിച്ചതിന് പിന്നാലെ കോൾ കട്ടാകുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം, യുവാവിന് അജ്ഞാത നമ്പറിൽ നിന്ന് യുവതിയുമൊത്തുള്ള നഗ്നവീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ടും വീഡിയോയും ലഭിച്ചു. അധികം താമസിയാതെ, പണം ചോദിച്ച് ഒരാളിൽ നിന്ന് കോൾ വന്നു.
ഓഗസ്റ്റ് 14 ന്, പോലീസ് യൂണിഫോമിലുള്ള ഒരാൾ വീഡിയോ കോളിലൂടെ യുവാവിനെ വിളിച്ച് 'ഡിഎസ്പി' സുനിൽ ദുബെയാണെന്ന് പ രിചയപ്പെടുത്തി. തന്റെ വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവാവ് വിവിധ ഇടപാടുകളിലായി 5.65 ലക്ഷം രൂപ കൈമാറി.
കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി കോൾ വന്നതോടെ യുവാവ് സൈബർ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഐപിസി 384, 170, 171, 507, 120 ബി, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.