കോട്ടയം: പ്രധാന മന്ത്രി നരേന്ദ്രമോദിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്ക് രാജ്യത്തെ ജനങ്ങൾ കൊടുത്ത അടിയാണ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ് എൻ ഹരി പ്രസ്ഥാപിച്ചു. അറുപതു വർഷക്കാലം രാജ്യത്തെ കട്ടുമുടിച്ച കോൺഗ്രസ്സ് പാർട്ടി ഇറ്റാലിയൻ മാഫിയയ്ക്ക് കീഴ്പ്പെട്ട് അന്ത്യ ശ്വാസം വലിക്കുന്ന അവസ്ഥയിലാണ്.
ഓരോ തോൽവികളിലും പാർട്ടിയിൽ നിന്ന് അവധിയെടുത്ത് സ്വദേശത്തും വിദേശത്തും വിനോദയാത്ര നടത്തുന്ന വയനാട് എം പി രാഹുൽ ഗാന്ധി വർഷങ്ങൾക്ക് മുൻപ് കോട്ടയം കുമരകത്ത് വനിതാ സുഹൃത്തുമൊത്ത് ഹോട്ടലിൽ റൂമെടുത്ത് പോലീസ് സംരക്ഷണയിൽ അവധി ആഘോഷിച്ചതും, കോൺഗ്രസ് നേതാക്കളും പൊതു ജനങ്ങളും മറക്കാൻ ഇടയില്ല.ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ അശ്വമേധത്തിന് തിരികൊളുത്തിയത് ലോകാരാധ്യനായ ശ്രീമൻ നരേന്ദ്രമോഡിയാണെങ്കിൽ, ആ യാഗാശ്വത്തെ പിടിച്ചുകെട്ടാൻ ഒരു ഇന്ത്യ സഖ്യത്തിനും സാധിക്കില്ലന്ന് വീണ്ടും വെക്തമായിരിക്കുകയാണ്.
ചന്ദ്രനിൽ കൃഷിഭൂമിയും ഓരോ കുടുംബത്തിനും നോട്ടടിക്കുന്ന മിഷ്യനും വാഗ്ദാനം ചെയ്ത് ഇലക്ഷനെ നേരിട്ട രാഹുൽ ഗാന്ധിക്ക് കർഷക സമ്മാൻ നിധിയിലൂടെയും സുകന്യ സമൃദ്ധിയോജനയിലൂടെയും വിള ഇൻഷൂറൻസിലൂടെയും ആയുഷ്മാൻ ഭാരതിലൂടെയും നൂറുകണക്കിന് കേന്ദ്ര പദ്ധതികളിലൂടെയും സഹായം ലഭിച്ച ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ മനസിലാക്കാൻ സാധിച്ചില്ല,അവർ നരേന്ദ്രമോഡിക്കൊപ്പമാണ്.
ഒൻപതു വർഷക്കാലമായി അഴിമതിയുടെ കറ പുരളാത്ത എൻ ഡി എ സർക്കാറിനോപ്പമാണെന്ന്. റീക്ഷ വലിച്ചും ചെരുപ്പ് തുന്നിയും പാടത്തിറങ്ങിയും ട്രാക്റ്റർ ഓടിച്ചുമൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് സാധാരണ ജനങ്ങളെ അപമാനിക്കുന്ന പൊറാട്ട് നാടകം ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.