കവന്‍ട്രി: കവന്‍ട്രിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വംശജരുടെ വീടുകള്‍ ലക്ഷ്യം വച്ചു ക്രിസ്മസ് ദിനങ്ങളില്‍ വീണ്ടും വ്യാപകമായ മോഷണം.
കരോള്‍ ദിനങ്ങളിലും ക്രിസ്മസ് ദിനങ്ങളിലും കുടുംബം ഒന്നാകെ പുറത്തു പോയ തക്കത്തിന് മിന്നല്‍ വേഗതയിലാണ് മോഷ്ടാക്കള്‍ കൃത്യ നിര്‍വഹണം നടത്തി മടങ്ങിയത്. അടുത്തടുത്ത ദിനങ്ങളില്‍ മൂന്നു മലയാളി വീടുകളും ഒരു പഞ്ചാബിയുടെ വീടുമാണ് മോഷണത്തിന് ഇരയായത്.കഴിഞ്ഞ ആറു മാസത്തിനിടെ മോഷണത്തിന് കവന്‍ട്രിയില്‍ അനേകം മലയാളി വീടുകളാണ് മോഷണത്തിന് ഇരകളായത്. ഇക്കാര്യം മുന്‍പും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍പ് മോഷണം നടന്ന കേന്ദ്രങ്ങളില്‍ തന്നെ, അടുത്തടുത്ത വീടുകളിലാണ് ഇത്തവണയും മോഷണം നടന്നിരിക്കുന്നത്.
ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള രണ്ടു വീടുകള്‍ കൊള്ളയടിക്ക് ഇരയായെങ്കിലും ഇത് മനഃപൂര്‍വം ടാര്‍ജറ്റ് ചെയ്തുള്ള മോഷണമല്ല എന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.