ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ഗുസ്തി താരം സാക്ഷി മാലിക്.
ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ നിന്നയാളാണ് സാക്ഷി മാലിക്. സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതിനുള്ള പ്രതിഷേധസൂചകമായിട്ടാണ് സാക്ഷി, കായികരംഗം വിടുന്നതായി പ്രഖ്യാപിച്ചത്.മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് തീരുമാനമാനം പ്രഖ്യാപിച്ചത്. ബൂട്ട് അഴിച്ച് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു. 2016 റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവാണ് സാക്ഷി മാലിക്.
കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും വാർത്താസമ്മേളനത്തിൽ കണ്ണീരണിഞ്ഞു. ‘‘ഇപ്പോൾ സഞ്ജയ് സിങ് ഫെഡറേഷന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ വനിതാ ഗുസ്തിക്കാർക്കെതിരെ പീഡനം തുടരും.
രാജ്യത്ത് എങ്ങനെ നീതി കണ്ടെത്തുമെന്ന് എനിക്ക് ഒരു പിടിയുമില്ല. ഞങ്ങളുടെ ഗുസ്തി കരിയറിന്റെ ഭാവി ഇരുട്ടിലാണ്. എവിടേക്ക് പോകണമെന്ന് ഞങ്ങൾക്ക് അറിയില്ല.’’– ഫോഗട്ട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.