പയ്യാമ്പലം ബീച്ചിൽ ഗവർണ്ണറുടെ മുഖച്ഛായയുള്ള പാപ്പാഞ്ഞി കോലം കത്തിച്ച് എസ്.എഫ്.ഐ.പ്രതിഷേധം

കണ്ണൂര്‍: പുതുവർഷരാവിൽ ഗവർണറുടെ കോലം കത്തിച്ച് എസ്.എഫ്.ഐ. കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴാണ് എസ്.എഫ്.ഐ. ഗവർണറുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചില്‍ കത്തിക്കാനായി ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.

കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് പയ്യാമ്പലം ബീച്ച്. ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. ബീച്ചിന്റെ ഒരുഭാഗത്തായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നത്.

ദിവസങ്ങളായി സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയര്‍ത്തുന്നത്. സര്‍വ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

നേരത്തേ കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് എസ്.എഫ്.ഐ. നടത്തിയത്. എസ്.എഫ്.ഐ. ക്യാമ്പസില്‍ ഉയര്‍ത്തിയ ബാനര്‍ ഗവര്‍ണര്‍ അഴിപ്പിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് ബാനറുകളാണ് എസ്.എഫ്.ഐ. ഉയര്‍ത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !