രാജ്കോട്ട്: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 25 കാരിയെയാണ് മന്ത്രവാദത്തെത്തുടര്‍ന്ന് പീഡനത്തിരയായത്.
യുവതിയുടെ പരാതിയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്.അറസ്റ്റിലായ ഭഗ്ഥാരിയ ജുനഗദ് സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇയാള്‍ക്കൊപ്പം സഹായികളായ വിജയ് വഗേല, നരന് ഭോര്‍ഗഥാരിയ, സിക്കന്ദര്‍ ദേഖായ, യുവതിയുടെ സുഹൃത്ത് ഫൈസല്‍ പര്‍മാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിയിട്ടുണ്ട്.
ഡിസംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തായ ഫൈസല്‍ പര്‍മാര്‍ എന്നയാളാണ് കാറ്ററിങ് ബിസിനസ് നടത്തുന്ന 25കാരിയെ മന്ത്രിവാദിയെന്ന് അവകാശപ്പെട്ടയാളെ പരിചയപ്പെടുത്തിയത്. ഫൈസലും കാറ്ററിങ് ബിസിനസുകാരനാണ്. ആദ്യം യുവതി ഇത് വിശ്വസിച്ചില്ല. നേരിട്ട് കണ്ടശേഷം വിശ്വസിച്ചാല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞതോടെ അയാളെ കാണാമെന്ന് യുവതി സമ്മതിച്ചു.
മുറിയിലെത്തിയശേഷം വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. പൂജയുടെ ഭാഗമായി സ്വകാര്യഭാഗങ്ങളുടെ അളവെടുക്കണമെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 25 കാരിയുടെ പരാതിയില്‍ പറയുന്നത്. പൂജയുടെ പകുതിഭാഗം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നും വീണ്ടും വരണമെന്നും ഇയാള്‍ പറഞ്ഞു.
പൂജകള്‍ പൂര്‍ത്തിയായാല്‍ ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കാണാമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 14-ന് പ്രതി വീണ്ടും പരാതിക്കാരിയെ വിളിച്ചു. വീണ്ടും പീഡനത്തിനിരയാകുമെന്ന് ഭയന്ന യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.