കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏപ്രിൽ വരെ ആശ്വാസം. ആഴ്ചയിൽ 20 മണിക്കൂർ തൊഴിലെന്ന പരിധി താല്‍ക്കാലികമായ എടുത്ത് കളഞ്ഞ തീരുമാനം വീണ്ടും നീട്ടുമെന്നാണ് പ്രഖ്യാപനം.
മുന്‍ തീരുമാന പ്രകാരം ഡിസംബർ 31 ഓടെ പഴയ 20 മണിക്കൂർ പ്രാബല്യത്തില്‍ വരേണ്ടതാണ്. ഇത് വിദ്യാർത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ നിലവിലെ കോഴ്സ് കഴിയുന്നത് വരെ, അതായത് ഏപ്രില്‍ മാസം വരെ സമയപരിധിയില്ലാതെ വിദ്യാർത്ഥികള്‍ക്ക് പാർട് ടൈം ജോബില്‍ ഏർപ്പെടാന്‍ സാധിക്കും.
2022 നവംബറിൽ ഒരു പൈലറ്റ് പ്രോജക്‌റ്റ് എന്ന നിലയിലായിരുന്നു സമയപരധി എടുത്ത് കളഞ്ഞത്. കാനഡയിലെ തൊഴിൽ സേനയിലെ ക്ഷാമം പരിഹരിക്കുന്നതിനായി ആദ്യം തൊഴിൽ പരിധി എടുത്തുകളഞ്ഞത്. ഇതിന് മുമ്പ്, അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ക്യാമ്പസിന് പുറത്ത് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ കഴിയൂമായിരുന്നുള്ളു. വർദ്ധിച്ചുവരുന്ന ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും വഹിക്കാൻ കൂടുതൽ ജോലി സമയം അനുവദിക്കണമെന്നുള്ളത് വിദ്യാർത്ഥികളുടെ ദീർഘനാളത്തെ ആവശ്യമാണ്.
2024 ഏപ്രിൽ 30 വരെ താത്കാലിക നയം പ്രാബല്യത്തിലുണ്ടാകുമെന്നാണ് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കാമ്പസിന് പുറത്തുള്ള വർദ്ധന ഉൾപ്പെടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള മറ്റ് സാധ്യതകളും ഫെഡറൽ ഗവൺമെന്റ് നോക്കുകയാണെന്നും മില്ലർ പറഞ്ഞു.
80 ശതമാനത്തിലധികം അന്തർദേശീയ വിദ്യാർത്ഥികളും നിലവിൽ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്ന് ഫെഡറൽ ഡാറ്റ കാണിക്കുന്നു. മന്ത്രിയുടെ തീരുമാനം പല അന്താരാഷ്ട്ര വിദ്യാർത്ഥികളുടേയും ആശങ്കകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് താൽക്കാലിക വർക്ക് ക്യാപ് നയം സ്ഥിരമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ള കനേഡിയൻ അലയൻസ് ഓഫ് സ്റ്റുഡന്റ് അസോസിയേഷൻസ് (CASA) ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. 'അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയിലെ ജീവിതച്ചെലവ് പ്രതിസന്ധിയുടെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തില്‍ കാമ്പസിന് പുറത്തുള്ള ജോലി സമയ പരിധി താൽക്കാലികമായി നീക്കംചെയ്യുന്നത് പലർക്കും വലിയ ആശ്വാസമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.