എരുമേലിയിൽ റോഡ് ഉപരോധിച്ച് അയ്യപ്പ ഭക്തർ.. മുഖ്യ മന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളികൾ

എരുമേലി: എരുമേലിയില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന ഭക്തരടക്കം എരുമേലി- റാന്നി പാത ഉപരോധിച്ചത്. ഒന്നരമണിക്കൂറോളം പ്രതിഷേധം നീണ്ടു.

റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുപോകാന്‍ തീര്‍ഥാടകര്‍ അനുവദിച്ചില്ല. പോലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടര്‍ന്ന് റോഡ് ഉപരോധിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയതോടെയാണ് തീര്‍ഥാടകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഗതാഗത ക്രമീകരണങ്ങൾ താറുമാറായതിനെ തുടർന്ന് മണിക്കൂറുകൾ കുരുക്കിൽ പെട്ട ഭക്തരാണ് രോഷാ കുലരായത്. മുഖ്യ മന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്ന സാഹചര്യം വരെ പതിഷേധത്തിൽ ഉണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !