കോട്ടയത്തു ഡ്യൂട്ടിക്കിടയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ

കോട്ടയം :ഡ്യൂട്ടിക്കിടയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.

നട്ടാശ്ശേരി വടവാതൂർ മധുരംചേരികടവ് ഭാഗത്ത് കുന്നമ്പള്ളിൽ വർഗീസ് മാത്യു (31), ഇയാളുടെ സഹോദരൻ റിജു മാത്യു (35), നട്ടാശ്ശേരി വടവാതൂർ പാറേപ്പറമ്പ് ഭാഗത്ത് പാറേപ്പറമ്പിൽ മഹാദേവ് പി.സജി (24), നട്ടാശ്ശേരി വടവാതൂർ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്പള്ളി രാഹുൽ രാജ് (25), വടവാതൂർ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ എബിൻ ദേവസ്യാ (24), വടവാതൂർ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ മരിയൻ നിധിൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

24-ന് രാവിലെ 9.45-ന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ഇറച്ചി വാങ്ങാൻ എന്ന വ്യാജേന ഇവർ ചെന്നു. പുറമേനിന്നുള്ളവർക്ക് അവിടെനിന്ന് ഇറച്ചി നൽകാറില്ലെന്ന് അഡ്മിനിസ്‌ട്രേറ്ററും മറ്റും പറഞ്ഞു. ഇതേത്തുടർന്ന് വന്നവർ‌ ബഹളംവെച്ചു. അധികൃതർ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. യു.ശ്രീജിത്ത്, എസ്.ഐ.മാരായ ദിലീപ്കുമാർ, ജിജി ലൂക്കോസ്, മനോജ്കുമാർ, എ.എസ്.ഐ. രജീഷ് രവീന്ദ്രൻ, സി.പി.ഒ.മാരായ പ്രതീഷ് രാജ്, ഗിരിപ്രസാദം, പി.പി.ദിലീപ്, കെ.കെ.ബിജു, അനിക്കുട്ടൻ, ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡുചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !