കൊല്ലം: മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതിയും നക്ഷത്രയുടെ പിതാവുമായ ശ്രീമഹേഷ് ആലപ്പുഴ കോടതിയില്‍ നിന്ന് തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയില്‍ വച്ച് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി.
ജൂണ്‍ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര(6)യെ കോടാലി ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്.മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായതിനു പിന്നാലെ മാവേലിക്കര സബ് ജയിലില്‍വച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.